English| മലയാളം
malappuram

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് മലപ്പുറം. ജില്ലയുടെ ആസ്ഥാന നഗരമാണ്. കോഴിക്കോടും പാലക്കാടുമാണ് അയല്‍ ജില്ലകള്‍. യൂറോപ്യന്മാരുടേയും ബ്രിട്ടീഷുക്കാരുടേയും ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. ജില്ലയെ മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി എന്നിങ്ങനെ 6 താലൂക്കുകളായി തിരിച്ചിരിക്കുന്നു. പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. കാല്‍പന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാര്‍ ദേശീയ ടീമിലേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്.